Total Pageviews

Friday, November 9, 2012

ഇന്ന് 'മലാല'ദിനം
വിദ്യാഭ്യാസ അവകാശ പ്രവര്‍ത്തകയായ മലാലയെ ആദരിച്ച് ഇന്ന് യുഎന്‍ ആഭിമുഖ്യത്തില്‍ ലോകമെമ്പാടും 'മലാല'ദിനം ആചരിക്കുമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ന്യൂയോര്‍ക്കില്‍ അറീയിച്ചു.
മലാല യൂസഫ് സായി ഇപ്പോള്‍ ലോകം അറിയുന്ന,ആദരിക്കുന്ന ഒരു 15കാരി പെണ്‍കുട്ടി. എങ്ങനെയാണ് അവള്‍ ലോക ശ്രദ്ധ ആകര്‍ഷിച്ചത്.മലാലയുടെ ധീരമായ പ്രവര്‍ത്തികളാണ് അതിന് കാരണം.പാകിസ്താനിലെ സ്വാത്ത് താഴ്വരയില്‍ 2009ല്‍ താലിബാന്‍ സ്‌കൂള്‍ അടിച്ചു പൂട്ടിയപ്പോള്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനായി മലാല പ്രചരണം നടത്തിയിരുന്നു.താലിബാന്‍ അതിക്രമങ്ങള്‍ ബ്ലോഗില്‍ എഴുതുകയും,തന്റെ ഡയറികുറിപ്പില്‍ എഴുതി വെക്കുകയും ചെയ്തിരുന്നു.മാത്രമല്ല ഈ ഡയറിക്കുറിപ്പുകള്‍ ബിബിസി പുറത്ത് വിടുകയും ചെയ്തു.അതോടെ മലാല എന്ന പെണ്‍കുട്ടിയെ ലോകം ശ്രദ്ധിക്കാന്‍ തുടങ്ങി.ഇതോടെയാണ് പെണ്‍കുട്ടി താലിബാന്‍കാരുടെ ശത്രുവായത്.താലിബാന്‍കാരോട് പൊരുതാന്‍ ഈ പെണ്‍കുട്ടിയുടെ കയ്യില്‍ ആയുധങ്ങളോ,ആള്‍ബലമോ ഇല്ലല്ലോ..എന്നിട്ടും വാളിനേക്കാളും തോക്കിനേക്കാളും മൂര്‍ച്ചയുള്ള വാക്കുകള്‍ കൊണ്ടാണ് അവള്‍ താലിബാന്‍കാരെ നേരിട്ടത്. അങ്ങനെയിരിക്കെയാണ് ഇക്കഴിഞ്ഞ മാസം സ്‌കൂള്‍ബസ്സില്‍ നിന്ന് പിടിച്ചിറക്കി താലിബാന്‍ അവരുടെ കോപം വെടിയുണ്ടയിലൂടെ അവളുടെ നേര്‍ക്ക് ഉതിര്‍ത്തത്. തലക്കും കഴുത്തിനും ഗുരുതരമായി പരുക്കേറ്റ മലാലയെ പാകിസ്താനിലെ ആശുപത്രിയില്‍ എത്തിച്ചു വെന്റിലേറ്ററിലാക്കി. അവിടെന്ന് പ്രത്യേക വിമാനം വഴി ലണ്ടനിലെ ബര്‍മിങ്ങാമിലെ ആശുപത്രിയിലാക്കിയത്. ഡോക്ടര്‍മാരുടെ തീവ്രപരിചരണത്തിനൊടുവില്‍ അവള്‍ക്ക് സുഖം പ്രാപിച്ചു. ഒപ്പം ലോകം അവള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്തിരിന്നു.ഇന്നിപ്പോള്‍ അവള്‍ക്ക് ലോകത്തിന്റെ നാനാ ദിക്കുകളില്‍ നിന്നും ആശംസാ കാര്‍ഡും മറ്റും വരുന്നു ലോകം ഇപ്പോള്‍ അവളുടെ കൂടെയാണ്.ലോക ജനതയുടെ പിന്‍ബലം തനിക്കുണ്ടെന്നറിഞ്ഞ് അവള്‍ ലോകത്തോട് നന്ദി പറഞ്ഞു.പലപുരസ്‌കാരങ്ങളും ഇതിനകം അവള്‍ക്ക് ലഭിച്ചു.ഇനി സമാധാനത്തിനുള്ള നോബേല്‍ സമ്മാനം മലാലയ്ക്ക് കൊടുക്കണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടനില്‍ 30000 പേര്‍ഒപ്പിട്ട നിവേദനം ബ്രിട്ടീഷ് സര്‍്കകാറിന് സമര്‍പ്പിച്ചിട്ടുണ്ട്. കാനഡയിലും,ഫ്രാന്‍സിലും,സ്‌പെയിനിലും സമാനമായ പ്രചരണം നട്കകുന്നുണ്ട്.മലാല തുടങ്ങിവെച്ച പോരാട്ടത്തിന് ഇന്ന് ലോകത്തിന്റെ പിന്തുണയുണ്ട്. അതെ മലാല..നീ ഒറ്റക്കല്ല....പോരാട്ടത്തിന്റെ വഴിയില്‍ നിന്റെയൊപ്പം അനേകരുണ്ട്.... മനസ്സ്‌കൊണ്ടെങ്കിലും.......




പള്ളിപ്പുറായക്ക് അടുത്തുള്ള പട്ടായി പാടത്ത് പള്ളിപ്പുറായ യുവാക്കള്‍ വോളിബോള്‍ കളിക്കുന്നു.



Monday, November 5, 2012



എന്റെ പ്രിയ കൂട്ടുകാരോട്...........
വിവാഹം എന്നത് പവിത്രമായ ഒരു കര്‍മ്മമാണ്..അതിന്റെ മഹത്ത്വം വളരെ വലുതാണ്. പണ്ട് കാലങ്ങളിലെ വിവാഹം എത്ര മനോഹരമായിരുന്നു.മാത്രമല്ല വളരെ ചിട്ടയോട് കൂടിയായിരുന്നു അന്നൊക്കെ വിഹാഹം നടന്ന് പോന്നത്.. എന്നാല്‍ ഈകാലഘട്ടത്തിലെ വിവാഹമോ?..എന്തെല്ലാം പേക്കൂത്തുകളാണ് ഈ യുവസമൂഹം വിവാഹത്തില്‍ ചെയ്തുകൂട്ടുന്നത്.ഈ പേക്കൂത്തുകള്‍ കാരണം എത്രവിവാഹം നിന്നുപോയിട്ടുണ്ടെന്നറിയുമോ...പടക്കം പൊട്ടിക്കലും,അട്ടഹാസവും,അങ്ങനെ എന്തല്ലാം ചെയ്യുന്നു..ഒന്നാലോചിക്കൂ സുഹൃത്തേ.. നമ്മുടെ സമൂഹത്തിന് ചേര്‍ന്നതാണോ ഈ സംസ്‌കാരം.. അല്ല ഒരിക്കലുമല്ല...നമ്മള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു..ഇങ്ങനെ സമൂഹത്തില്‍ അരാജകത്വം നിലനില്‍ക്കുകയാണെങ്കില്‍ അള്ളാഹുവിന്റെ കടുത്ത കോപത്തിന് ഇരയാകേണ്ടിരും നമ്മള്‍..അത് കൊണ്ട് നമ്മളെല്ലാവരും ഒരു കാര്യം ചിന്തിക്കുക. വിവാഹം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് രണ്ട് യുവ മിഥുനങ്ങളെ ഇണക്കി ചേര്‍ക്കുക എന്നതാണ്. അല്ലാതെ അവരെ പിരിക്കുവാനാകരുത്.വിവാഹത്തിന് നടക്കുന്ന ഈ ആഭാസം നമ്മള്‍ ഒറ്റക്കെട്ടായി നേരിടണം. വിവാഹം കഴിക്കാന്‍ പോകുന്ന എന്റെ സുഹൃത്തുക്കളെ നിങ്ങള്‍ നിങ്ങളുടെ സുഹൃത്തിന്റെ വിവാഹത്തിന് വല്ല വേണ്ടാവൃത്തിയും കാണിച്ചാല്‍ ഉറപ്പായിട്ടും നിന്റെ കല്ല്യാണത്തിനും പലതും നീ നേരിടേണ്ടി വരും. അത്‌കൊണ്ട് ഇനിയെങ്കിലും നമ്മള്‍ ഓരോരുത്തരും മാറി ചിന്തിക്കുക.സമൂഹത്തില്‍ മാന്യമായി ജീവിക്കാന്‍ നമ്മള്‍ തയ്യാറാകണം. വിവാഹത്തിന് ക്ഷണിച്ചാല്‍ മാന്യമായി വിവാഹസല്‍ക്കാരത്തില്‍ പങ്കെടുത്ത് പോരുകയാണ് വേണ്ടത്. അല്ലാതെ ആഭാസം കാണിച്ച് ആവീട്ടുകാരെ വേദനപ്പിക്കുകയല്ല ചെയ്യേണ്ടത്.ഈ കാര്യത്തില്‍ നാം ഓരോരുത്തരും ചിന്തിച്ച് മാറേണ്ടത് അനിവാര്യമാണ്.....


ARK Pallippuraya

Monday, October 22, 2012





വൃദ്ധജനങ്ങളെ പരിചരിക്കുമ്പോള്‍
വൃദ്ധജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഏറി വരുന്ന ഈ കാലഘട്ടത്തില്‍ അവരുടെ പരിചരണവും വളരെ പ്രധാനപ്പെട്ട ഒന്നാണ്. കേരള ജനസഖ്യയില്‍ 2011-ല്‍ വൃദ്ധരുടെ എണ്ണം 12 ശതമാനമായതാണ് കണക്ക്. ജനസഖ്യയില്‍ 60-70ന് ഇടയില്‍ 5 സതമാനം, 70-80ന് ഇടയില്‍ 10 ശതമാനം, 80 വയസ്സിന് മുകളില്‍ 20 ശതമാനം വൃദ്ധജനങ്ങളുണ്ട്.ഇതില്‍ സ്ത്രീകളാണ് കൂടുതല്‍.കൂട്ടുകുടുംബവ്യവസ്തിയുടെ തകര്‍ച്ചയും അണുകുടുംബങ്ങളുടെ വളര്‍ച്ചയും വൃദ്ധപരിതരണത്തെ ആകെ തളര്‍ത്തിയെന്ന് വേണം പറയാന്‍. 60 വയസ്സിന് മേല്‍ ഉള്ളവരില്‍ ബന്ധുക്കളില്‍ നിന്ന് പീഡനം ഏറ്റുവാങ്ങുന്നവര്‍ ഏറെയുണ്ട്. മക്കളില്‍ നിന്ന് 44 ശതമാനം, മരുമക്കളില്‍ നിന്ന് 63 ശതമാനം, മറ്റു ബന്ധുക്കളില്‍ നിന്ന് 15 ശതമാനം പീഡനം ഏറ്റുവാങ്ങുന്നവര്‍ ഉണ്ടെന്നാണ് അടുത്തകാലത്ത് നടത്തിയ പഠനങ്ങള്‍ കാണിക്കുന്നത്.
വാര്‍ധക്യത്തിന്റെ നിസ്സഹാതയും അസുകങ്ങളുമായി കഴിയുന്ന ശാരീരിക മാനസിക പ്രശ്‌നങ്ങള്‍ പലതാണ്. ചെറുപ്പത്തിലെ ജീവിത ക്രമം, ആഹാര രീതി, മദ്യം,മയക്കുമരുന്ന് ഇവയുടെ ഉപയോഗം വാര്‍ധ്യക്യത്തില്‍ പല ശാരീരിക പ്രശ്‌നങ്ങളും സൃഷ്ടിക്കുന്നു. ഹൃദ്‌രോഗം,പ്രമേഹം,രക്തസമ്മര്‍ദ്ദം ഇവ പ്രധാനമായും ജീവിത ശൈലിയുടെ ഭാഗമായുള്ളതാണ്. കൂടാതെ വാര്‍ധക്യത്തിന്റേതായ കാഴ്ച്ചകുറവ്,കേള്‍വികുറവ്,മൂത്രതടസ്സം സന്ധിവേദന,തളര്‍വാതം,ഓര്‍മ്മകുറവ്,പാര്‍ക്കിന്‍സോണിസം ഇവയും വൃദ്ധരില്‍ കാണുന്ന ആരോഗ്യ പ്രശ്‌നങ്ങളാണ്.ഇവയുടെ ചികിത്സ വളരെ പ്രയാസമേറിയതാണ് കാരണം രോഗ ലക്ഷണം വിത്യാസമാണ്.പലരോഗങ്ങളും മറ്റൊന്നുമായി ബന്ധപ്പെട്ടതായിരിക്കും, മരുന്നുകളുടെ പാര്‍ശ്യഫലങ്ങള്‍ ഉളവാക്കുന്ന പ്രശ്‌നങ്ങള്‍ ഔഷധങ്ങളുടെ ഉപയോഗരീതി ഇവയെല്ലാം വളരെ കരുതലോടെ ചെയ്യേണ്ട കാര്യങ്ങളാണ്.കൂടാതെ വൃദ്ധരിലെ ശരിയായ രോഗ നിര്‍ണ്ണയം പലപ്പോഴും വൈകിപ്പോകാറുണ്ട് ഇത്തരം പ്രശ്‌നങ്ങള്‍ രോഗിയുടെ അടുത്ത ബന്ധുക്കളുമായി വിശദമായി ചര്‍ച്ച ചെയ്യേണ്ടതുണ്ട്.അവരുടെ സഹകരണം ഇതില്‍ അത്യന്താപേക്ഷിതമാണ്.
ശാരീരിക പ്രശ്‌നങ്ങളെപ്പോലെ തന്നെ പ്രധാനമര്‍ഹിക്കുന്ന ഒന്നാണ് മാനസിക പ്രശ്‌നങ്ങള്‍. വൃദ്ധരില്‍ സാധാരണയായി കണ്ടുവരുന്ന മാനസിക പ്രശ്‌നങ്ങള്‍-വിഷാദം 65ന് മുകളില്‍ 15ശതമാനം,ഉത്കണ്ഠ 10 ശതമാനം,ഓര്‍മ്മക്കുറവ് 5ശതമാനം,തെറ്റിദ്ധാരണകള്‍/മിഥ്യാബോധം-30 ശതമാനം,ഉറക്കമില്ലായ്മ-20ശതമാനം,ആത്മഹത്യാപ്രവണത-15ശതമാനം ഇപ്രകാരമാണ്.കൂടാതെ ഏകാന്തത,ശൂന്യതാബോധം,നഷ്ടബോധം ഇവയും കണ്ടുവരാരുണ്ട്.ഇതിലേക്ക് ശരിയായ മാനസിക സഹായം അത്യന്താപേക്ഷിതമാണ്. മാനസിക പ്രശ്‌നങ്ങള്‍ക്കൊപ്പം വൃദ്ധജനങ്ങളില്‍ പല സാമൂഹിക പ്രശ്‌നങ്ങളും കൂട്ടു ചേര്‍ന്നു കിടക്കുന്നതായി കാണാം. താന്‍ ആര്‍ക്കും വേണ്ടാത്തവനായി,തന്നെ ബന്ധുക്കള്‍ ഒറ്റപ്പെടുത്തുന്നു എന്ന തോന്നല്‍,പഴയുപോലെ കാര്യങ്ങള്‍ ഒന്നും താനുമായി ആലോചിക്കുന്നില്ല,താന്‍ ഒരു അധികപറ്റാണ്,സഹകരണക്കുറവ്,അടുത്തബന്ധുക്കളുടെ നീരസം,വെറുപ്പ്,പുച്ഛം ഇവ വൃദ്ധമനസ്സുകളെ വളരെ വേദനിപ്പിക്കുന്നവയാണ്. ഈപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കുടുംബാഗങ്ങളുടെ നിര്‍ലോഭമായ സഹകരണവും സഹനശേഷിയും കൂടിയേതീരൂ.
കുടുംബാഗങ്ങള്‍ക്ക് രോഗി മനപ്പൂര്‍വ്വം കാണിക്കുന്നതല്ല വാര്‍ധക്യത്തിന്റെ പ്രശ്‌നങ്ങള്‍ മൂലം ഉണ്ടാകുന്നതാണ് എന്ന ധാരണ വേണം. ആയതിലേയ്ക്ക് ജെറിയാട്രിക് കൗണ്‍സിലിങ്ങില്‍ പ്രത്യേക പരിശീലനം കൂടിയേ തീരൂ.ഒരു ഉദാഹരണം പറയാം.കണ്ടിടത്തെല്ലാം തുപ്പുന്ന ഒരു രോഗിയെക്കൊണ്ട് ബന്ധുക്കള്‍ മടുത്തു.പരിശീലനം ലഭിച്ച ഒരു കൗണ്‍സിലര്‍ പറഞ്ഞത് ജീരക മിഠായി വാങ്ങിക്കൊടുത്തുനോക്കൂ എന്നാണ്.ഉപദേശം ഫലിച്ചു.കുളിക്കാന്‍ മടിക്കാട്ടുന്ന രോഗികളെ ദൃശ്യബിംബങ്ങള്‍ ഉപയോഗിച്ച് കുറച്ചൊക്കെ തിരിച്ച് കൊണ്ട് വരാന്‍ സാധിക്കും.കരുണയും പരിചരണവുമാണ് പ്രധാനം.വൃദ്ധസമൂഹത്തിന് വേണ്ടത് ഒരു സപ്പോര്‍ട്ട് ഗ്രൂപ്പാണ്.വൃദ്ധരുടെ പ്രശ്‌നങ്ങള്‍ പെട്ടെന്ന് ഒരു ദിവസം പ്രത്യക്ഷപ്പെടുന്നതല്ല.പതുക്കെ കണ്ടുവരുന്നതാണ്.ഈതാളപ്പിഴ അന്ത്യംവരെ തുടരും എന്ന യാഥാര്‍ഥ്യം ബന്ധുക്കളില്‍ ഉണ്ടാകും.

വൃദ്ധജനങ്ങളെ കൈപ്പിടിച്ച് കയറ്റാന്‍ ചില ന്ര്‍ദ്ദേശങ്ങള്‍.

സന്തോഷത്തിന്റേതായ അന്തരീക്ഷം സൃഷ്ടിക്കുക,വാര്‍ധക്യത്തെ നിഷേധിച്ച് യുവത്വം ഭാവിക്കരുത്,പ്രായമായി എന്ന വസ്തുത അംഗീകരിക്കുക,വാര്‍ധക്യം നിഷ്‌ക്രിയത്വത്തിന്റെ കാലമല്ല എന്ന ബോധം വളര്‍ത്തിയെടുക്കണം.കൂട്ടായ്മകളിള്‍ പങ്കുചേരുക,ആശയവിനിമയം വളര്‍ത്തുക, അപകടങ്ങള്‍ ഒഴിവാക്കുക.ഇരുട്ടില്‍പോകരുത്,കിടക്കയില്‍ നിന്ന പെട്ടെന്ന് ചാടി എഴുന്നേല്‍ക്കാന്‍ ശ്രമിക്കരുത്,വേണമെങ്കില്‍ സഹായം തേടുക.ക്രമമായ ആഹാരം,ചെറിയ വ്യായാമം,ഭക്ഷണത്തിലും ഉറക്കത്തിലും കൃത്യനിഷ്ട പാലിക്കുക.കാഴ്ചയും കേള്‍വിയും പ്രശ്‌നമെങ്കില്‍ പരിഹാരം തേടുക.അത്യാവശ്യ കാര്യങ്ങള്‍ എഴുതിവെക്കുക.ചെറിയ ബുക്ക് സൂക്ഷിക്കുക,ദിവസേന ഉപയോഗിക്കുന്ന വസ്തുക്കള്‍ ഒരേസ്ഥലത്ത് വെയ്ക്കുക.കടുംപിടുത്തം ഉപേക്ഷിക്കുക.ശാരീരിക രോഗങ്ങള്‍ കൃത്യമായ പരിശോധന നടത്തുക. വൃത്തിയായ വസ്ത്രങ്ങള്‍ ധരിപ്പിക്കാന്‍ പരിചാരകര്‍ പ്രത്യേകം ശ്രദ്ധിക്കണം.പ്രായമായി എന്നുപറഞ്ഞ് അലക്ഷ്യമായി വസ്ത്രധാരണം അരുത്.
വൃദ്ധരോഗികളോട് അറിയുമോ എന്നതിന് പകരം സ്വയം പേര് പറഞ്ഞ് പരിചയപ്പെടുത്തുക.രോഗികള്‍ അതിരുകള്‍ ലംഘിച്ചാലും പരിചാരകര്‍ അതിര് വിടരുത്.ക്ഷമ വളരെ പ്രധാനമുള്ള ഒന്നാണ്.സുഹൃത്തുക്കളും ബന്ധുക്കളും ഇടയ്ക്കിടെ രോഗിയെ സന്ദര്‍ഷിച്ച് ക്ഷേമാന്വേഷണം നടത്തുക.വൃദ്ധരെ ഒറ്റക്ക് ഒരു മുറിയില്‍ കിടത്തുന്നത് നല്ലതല്ല.വൃദ്ധരെ ചികിത്സിക്കണം അത് മരുന്ന്‌കൊണ്ടല്ല മനസ്സ്‌കൊണ്ട് ആയിരിക്കട്ടെ എന്നതാണ് വൃദ്ധപരിചരണത്തില്‍,സംരക്ഷണത്തില്‍ നമ്മുടെ ആപ്തവാക്യം.വൃദ്ധരെ കുടുംബഅന്തരീക്ഷത്തില്‍ തന്നെ ഉള്‍ക്കൊള്ളാന്‍ കഴിവതും ശ്രമിക്കണം.






Tuesday, October 9, 2012

മന്ത്രവാദവും ഹിപ്‌നോട്ടിസവും 

സ്വയം മിടുക്കന്‍ ചമയാനും മറ്റുള്ളവരുടെ മേല്‍ അധീശത്വം നേടാനുമുള്ള ശ്രമങ്ങള്‍ക്കു മനുഷ്യവംശത്തോളം തന്നെ പഴക്കമുണ്ട്. നിയന്ത്രിക്കാനും കീഴടക്കാനുമുള്ള ശ്രമങ്ങള്‍ പരാജയപ്പെടുന്നു എന്നു കരുതുക. കുറഞ്ഞ പക്ഷം അതിന്റെ നീക്കങ്ങള്‍ പഠിക്കാനും പ്രതികരണങ്ങള്‍ പ്രവചിക്കാനുമാവും അടുത്ത ശ്രമം അതും വിഫലമായാല്‍പ്പിന്നെ അദ്ഭുതവും ആരാധനയും തുടങ്ങുകയായി. വികലമായ വിശ്വാസങ്ങളും ആരാധനാ ശീലങ്ങളും ഭയത്തില്‍ നിന്നും മോചനം കാംക്ഷിക്കുന്ന നിസ്സഹായനായ മനുഷ്യന്റെ സൃഷ്ടികളാണ്.

വിദ്യാസമ്പന്നതും ധനവാനുമായ കുലീന യൂവാവ് അധഃകൃത യുവതിയെ സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ചു എന്നു സങ്കല്‍പ്പിക്കുക. ചെറുക്കന്റെ വീട്ടുകാര്‍ പറയും 'പെണ്ണ് കൈവിഷം കൊടുത്തും കൂടോത്രം ചെയ്തും അവനെ വശത്താക്കി' എന്ന്. ഇതു വിശ്വസിക്കാനും ഏറ്റു പറയാനും നമ്മളില്‍ ചിലര്‍ കൂടെക്കൂടും. കാരണം, പൊതുജനത്തിന്റെ അന്നുവരെയുള്ള ധാരണകള്‍ക്കു നിരക്കാത്ത ഒന്നാണ് ഈ വിവാഹത്തിലുടെ സംഭവിച്ചിരിക്കുന്നത്.

എന്നാല്‍ ഇതേ ആരോപണം പെണ്‍കുട്ടിയുടെ ദരിദ്രനായ പിതാവാണ് ഉന്നയിക്കുന്നതെങ്കില്‍ കേള്‍ക്കുന്നവര്‍ക്കു ചിരിപൊട്ടും. ധാരണകള്‍ക്കും മാമൂലുകള്‍ക്കും നിരക്കാത്ത സംഭവങ്ങള്‍ ഒക്കെയും സാധാരണക്കാരന്റെ മനസിനെ കുഴയ്ക്കുന്നു. ഇവയെ അദൃശ്യശക്തിയുടെ മേല്‍ ചാരി ആശയക്കുഴപ്പം ഒഴിവാക്കാനുള്ള ശ്രമമാണ് കൈവിഷം കൂടോത്രം മുതലായ സങ്കല്‍പ്പങ്ങള്‍ക്കു പിന്നിലുള്ളത്. മകനും മരുമകളും ഉല്ലാസകരമായി ദിനരാത്രങ്ങള്‍ പിന്നീടുന്നതു വൃദ്ധയും വിധവയുമായ തള്ളയ്ക്കു പിടിക്കുന്നില്ല. മരുമകളുടെ കൈയില്‍ വശീകരണ വിദ്യയുണ്ടെന്ന് അവര്‍ സമാധാനിക്കുന്നു!

കൈവിഷം ഉള്ളില്‍ച്ചെന്നാല്‍ അതു കാലങ്ങളോളം കുടലില്‍ പറ്റിയിരുന്ന് വ്യക്തിയുടെ സ്വഭാവത്തേയും ഭാഗ്യനിര്‍ഭാഗ്യങ്ങളേയും നിയന്ത്രിക്കും എന്നാണല്ലോ പറച്ചില്‍. ആമാശയത്തില്‍ എത്തുന്ന വസ്തുക്കള്‍ ഏതാനും മണിക്കൂറിനകം ദഹിച്ചു പോകുന്നു. ദഹിക്കാന്‍ പ്രയാസമുള്ള ആഹാരം കുടലില്‍ അവശേഷിക്കുന്ന പക്ഷം ഛര്‍ദ്ദിയിലുടെയോ വയറിളക്കത്തിലുടെയോ അതു പുറന്തള്ളപ്പെടുന്നു. കാലങ്ങളോളം വയറിനുള്ളില്‍ കൂടിയിരുന്നു മാന്ത്രിക പ്രസരണം നടത്താന്‍ ശക്തിയുള്ള ഒരു വസ്തുവും ഇല്ല. ആസ്മികമായി ഒന്നിച്ചു നടന്ന രണ്ടു സംഭവങ്ങളെ കാര്യകാരണങ്ങളായി വ്യാഖ്യാനിക്കാനുള്ള മനുഷ്യന്റെ താല്‍പര്യമാണു കൈവിഷത്തിന്റെയും കരിനാക്കിന്റെയും പിന്നിലുള്ളത്.

ബാധയൊഴിപ്പിക്കുക, ചരടുജപിച്ചു കെട്ടുക തുടങ്ങിയ പൊടിക്കൈകളില്‍ പ്രവര്‍ത്തിക്കുന്നതു മനഃശാസ്ത്രത്തിന്റെ അടിസ്ഥാനപ്രമാണങ്ങളാണ്. പനിപിടിച്ച് വായ്ക്കു രുചി നഷ്ടപ്പെട്ട് ഭക്ഷണപാനീയങ്ങള്‍ വെറുത്ത് മുടിപ്പു തച്ച് കിടക്കുന്നയാളെ 'ഉഴിഞ്ഞു' മാറ്റിയ ശേഷം 'ഇനി ഇയാള്‍ ആഹാരം കഴിക്കും' എന്ന് സിദ്ധന്‍ പ്രഖ്യാപിക്കുന്നു. ഉറച്ച വിശ്വാസമുള്ള ബന്ധുക്കള്‍ രോഗിയെ ഭക്ഷണം കഴിക്കാന്‍ പ്രേരിപ്പിക്കുന്നു. സൂചനകള്‍ (Suggestion) ലഭിക്കുന്ന രോഗി ആഹാരം കഴിക്കാന്‍ തുടങ്ങുന്നു സാവധാനത്തില്‍ രോഗം കുറയുമെന്നു തീര്‍ച്ച.

രോഗശമനം എങ്ങനെയുണ്ടായി? ചില മാനസിക രോഗങ്ങളും വൈറസ് ബാധയാലുള്ള ശാരീരിക രോഗങ്ങളും സ്വയം നിയന്ത്രണ സ്വഭാവം ഉള്ളവയാണ്. രോഗം ഒന്നു മൂര്‍ച്ഛിച്ച ശേഷം താനേ കുറഞ്ഞുകൊള്ളും. ഇക്കാര്യം നന്നായി അറിയുന്ന മാന്ത്രികന്‍ ഏഴ്, പതിനാല് അല്ലെങ്കില്‍ നാല്‍പ്പത്തൊന്നു ദിവസത്തെ അവധി പറഞ്ഞ് മന്ത്രവാദം നടത്തുന്നു. ഏതാണ്ട് ഈ സമയത്തിനുള്ളില്‍ രോഗം മാറുകതന്നെ ചെയ്യും. അല്ലാത്തവരെ ഈ സമയത്തിനുള്ളില്‍ ഏതെങ്കിലും ആശുപത്രിയിലാക്കിയിരിക്കും.

രോഗങ്ങള്‍ മാറ്റുന്നതില്‍ മരുന്നിനുള്ളതു പോലെതതന്നെ പങ്ക് വിശ്വാസങ്ങള്‍ക്കുമുണ്ട്. മനോജന്യമായ ശാരീരിക രോഗങ്ങളിലും ഹിസ്സീരിയയിലും മന്ത്രവാദവും ഹിപ്‌നോട്ടിസവും ഫലപ്രദമായി കണ്ടിട്ടുണ്ട്. രോഗിക്കു ലഭിക്കുന്ന ഹിപ്‌നോട്ടിക്ക് സജഷന്‍ ആവാം രോഗനിവാരണത്തിനു സഹായിക്കുന്നത്.

എന്നാലതിനോടു യോജിക്കാനാവില്ല. ശാരീരികവും മാനസികവുമായ പല അടിയൊഴുക്കുകളും രോഗത്തിനു പിന്നില്‍ ഉണ്ടാവാം. അവയെ അവഗണിച്ചും അന്ധവിശ്വാസങ്ങളെ ഊട്ടിയുറപ്പിച്ചുമുള്ള ഏതു ചികിത്സയും വ്യക്തിയുടെ കാഴ്ചപ്പാടുകളെയും സമൂഹത്തിന്റെ പുരോഗതിയേയും ബാധിക്കും.

ഉറക്കത്തില്‍ നിന്നും ഉണരുമ്പോഴാണ് ഇതുവരെ കണ്ടത് അത്രയും സ്വപ്നമായിരുന്നു എന്നു നാം മനസിലാക്കുന്നത്. ഇതുപോലെ തന്നെയാണ് മനോരോഗ ചികിത്സയുടെ കാര്യവും., രോഗമുക്തി നേടുന്നയാള്‍ തന്റെ രോഗലക്ഷണങ്ങളെപ്പറ്റിയും അതിന്റെ കാരണങ്ങളോപ്പറ്റിയും അതിന്റെ കാരണങ്ങളെപ്പറ്റിയും ബോധവാനാവണം. രോഗത്തെപ്പറ്റി രോഗിക്ക് വേണ്ടത്ര ഉള്‍ക്കാഴ്ച ലഭിക്കുന്നില്ല എന്നതിനാലാണു ഹിപ്‌നോട്ടിസവും മന്ത്രവാദവും മറ്റും ഉപയോഗിച്ചുള്ള ചികിത്സ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഫലം നല്‍കാത്തത്. ഉന്മാദ - വിഷാദ രോഗങ്ങളിലും സ്‌കിസോ ഫ്രേനിയയിലും ഇത്തരം പൊടിക്കൈകള്‍ ഒന്നും പരീക്ഷിക്കുന്നതു ബുദ്ധിയല്ല. യാഥാര്‍ത്ഥ്യവുമായി പൂര്‍ണമായും ബന്ധം നഷ്ടപ്പെട്ട രോഗി, അക്രമാസക്തനായി മോഹനിദ്രക്കാരനെയും മാന്ത്രികനേയും ദേഹോപദ്രവം ഏര്‍പ്പിച്ചേക്കാം.

വിഷാദരോഗത്തില്‍ ഇത്തരം പ്രയോഗങ്ങളിലുടെ രോഗിയെ സാന്ത്വനിപ്പിക്കുന്ന പക്ഷം അയാള്‍ വൈകാതെ ആത്മഹത്യയ്ക്കു മുതിരാനിടയുണ്ട്. തലച്ചോറില്‍ മുഴ വളരുന്നതിനാല്‍ മോഹാലസ്യപ്പെട്ടു വീഴുന്നയാളെ, കാരണം അന്വേഷിക്കാരെ പൊടിക്കൈകളിലുടെ ചികിത്സിക്കുന്നതു ക്രൂരതയല്ലേ?

Monday, September 24, 2012

ഹൃദയത്തില് സൂക്ഷിക്കാന് ഒരു കാവ്യദളം......

അവതരണം... എ.ആര്.കെ പള്ളിപ്പുറായ..

ഇരുളിന് മഹാനിദ്രയില് നിന്നുണര്ത്തി നീ നിറമുള്ള ജീവിത പീലി തന്നു...
എന്റെ ചിറകിനാകാശവും നീ തന്നു നിന് ആത്മ ശിഖരത്തില് ഒരു കൂട് തന്നു..ആത്മശിഖരത്തില് ഒരു കൂട് തന്നു...

ഒരുകുഞ്ഞു പൂവിലും തളിര്കാറ്റിലും നിന്നെ നീയായി മണക്കുന്നതെങ്ങു വേറെ....
ജീവനൊഴുകുന്പോള് ഒരുതുള്ളി ഒഴിയാതെ നീതന്നെ നിറയുന്ന പുഴയെങ്ങു വേറെ..
കനവിന്റെ ഇതളായി നിന്നെ പടര്ത്തി നീ വിരിയിച്ചൊരാകാശമെങ്ങു വേറെ...

ഒരു കൊച്ചു രാപ്പാടി കരയുന്പോഴും നേര്ത്തൊരരുവിതന് താരാട്ടു തളരുന്പോഴും.... കനവിലൊരു കല്ല് കനിമധുരമാകുന്പോഴും കാലമിടറുന്പോഴും നിന്റെ ഹൃദയത്തില് ഞാനെന്റെ ഹൃദയം കൊരുത്തിരിക്കുന്നു.. നിന്നില് അഭയംതിരഞ്ഞു പോകുന്നു....

അടരുവാന് വയ്യ...... അടരുവാന് വയ്യ നിന് ഹൃദയത്തില് നിന്നെനിക്കേത് സ്വര്ഗം വിളിച്ചാലും.. ഉരുകി നിന് ആത്മാവിന് ആഴങ്ങളില് വീണു പൊലിയുന്പോഴാണെന്റെ സ്വര്ഗം... നിന്നില് അലിയുന്നതെ നിത്യസത്യം...........

Friday, September 21, 2012


മൊബൈല്‍ വൈറസ് ഉപയോഗിച്ച് പണംതട്ടിപ്പ് ഏറുന്നു - റിപ്പോര്‍ട്ട്






നിങ്ങളുടെ മൊബൈല്‍ നിങ്ങളറിയാതെ ഏതെങ്കിലും വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയും, ആ വെബ്‌സൈറ്റിലെ പരസ്യത്തിന്റെ റേറ്റ് വര്‍ധിപ്പിച്ച് മറ്റാര്‍ക്കോ പണമുണ്ടാക്കാന്‍ കൂട്ടുനില്‍ക്കുകയും ചെയ്താല്‍ എങ്ങനെയിരിക്കും. നിങ്ങളാകും വിവരമറിയുക, ഫോണ്‍ബില്ല് വരുമ്പോള്‍. മൊബൈലുപയോഗിച്ചുള്ള പണംതട്ടിപ്പ് തന്നെയാണത്.

അതെ മൊബൈല്‍ വൈറസുകളുടെ സഹായത്തോടെ നടത്തുന്ന ഇത്തരം തട്ടിപ്പ് വര്‍ധിച്ചു വരികയാണെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ഒന്‍പത് മാസത്തിനിടെ മൊബൈല്‍ ദുഷ്ടപ്രോഗ്രാമുകളില്‍ പണംതട്ടാനുപയോഗിക്കുന്ന വൈറസുകളുടെ തോത് 29 ല്‍ നിന്ന് 62 ശതമാനമായി വര്‍ധിച്ചുവത്രേ.

'ലുക്കൗട്ട്' എന്ന മൊബൈല്‍ സുരക്ഷാകമ്പനിയാണ്, മൊബൈല്‍ വൈറസുകളെ പണംതട്ടാന്‍ ഉപയോഗിക്കുന്ന പ്രവര്‍ത്തനം വര്‍ധിച്ചതായി കണ്ടെത്തിയത്. മൊബൈല്‍ ആപ്ലിക്കേഷനുകളിലും (ആപ്‌സുകളിലും) മൊബൈല്‍ പരസ്യങ്ങളിലും ഒളിപ്പിച്ചുവെച്ച വൈറസുകളാണ്, മൊബൈല്‍ ഉടമകള്‍ക്ക് സാമ്പത്തികനഷ്ടം ഉണ്ടാക്കുന്നതത്രേ.

പണമുണ്ടാക്കാന്‍ വിവിധ മാര്‍ഗങ്ങള്‍ പരീക്ഷിക്കുന്നതിന് പകരം മൊബൈല്‍ തട്ടിപ്പുകാര്‍ വൈറസുകളിലേക്ക് തിരിയുന്നതിന്റെ സൂചനയാണ് ഇപ്പോള്‍ കാണുന്നതെന്ന്, ലുക്കൗട്ട് ടെക്‌നോളജി മേധാവി കെവിന്‍ മഹാഫിയി പറയുന്നു. കഴിഞ്ഞ കുറെ മാസങ്ങള്‍ക്കിടെയുണ്ടായ പണംതട്ടുന്ന മൊബൈല്‍ വൈറസുകളുടെ പെരുപ്പം അതാണ് സൂചിപ്പിക്കുന്നത്.

തട്ടിപ്പ് ആവര്‍ത്തിക്കാമെന്ന് ഒരിക്കല്‍ കണ്ടാല്‍, പിന്നെ ആ വഴിക്ക് വാന്‍തോതില്‍ നീങ്ങുകയെന്നത് സൈബര്‍ തട്ടിപ്പുകാരുടെ രീതിയാണെന്ന് മഹാഫിയി ചൂണ്ടിക്കാട്ടി.

മൊബൈല്‍ വൈറസുകള്‍ കൂടുതല്‍ പടര്‍ന്നിരിക്കുന്നത് റഷ്യയിലാണെന്ന് ലുക്കൗട്ടിന്റെ പഠനം പറയുന്നു. ചൈനയിലും ഇന്ത്യയിലും വൈറസ് വേഗത്തില്‍ പടരുന്നതായുംറിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.

പണംതട്ടാന്‍ സഹായിക്കുന്ന മൊബൈല്‍ വൈറസ് സൃഷ്ടിക്കുന്നത് ചെറിയ എണ്ണം കുബുദ്ധികളാണെന്ന് ലുക്കൗട്ടിന്റെ വിശകലനത്തില്‍ കണ്ടു. തങ്ങളുടെ ദുഷ്‌ചെയ്തികള്‍ മറ്റുള്ളവരുടെ കണ്ണില്‍നിന്ന് മറച്ചുവെയ്ക്കാന്‍ സൈബര്‍ ക്രിമിനലുകള്‍ ആദ്യം'NotCompatible' എന്ന പേരിലുള്ള വൈറസിനെ ഒരു ഫോണിലേക്ക് കടത്തിവിടുകയാണ് ചെയ്യുകയെന്ന് ലുക്കൗട്ട് പറയുന്നു.

അങ്ങനെ വൈറസ് ബാധിച്ച ഫോണാകും ടാര്‍ജറ്റ് വെബ്‌സൈറ്റിലേക്ക് ട്രാഫിക് നിയന്ത്രിക്കാന്‍ ഉപയോഗിക്കുക. അതിനാല്‍, വൈറസിന്റെ യഥാര്‍ഥ സ്രോതസ്സ് കണ്ടുപിടിക്കുക ബുദ്ധിമുട്ടാകും.

തട്ടിപ്പുകാര്‍ക്ക് പണമുണ്ടാക്കാന്‍ പാകത്തില്‍, ഒരു വെബ്‌സൈറ്റിലെ പരസ്യത്തിന്റെയോ, മ്യൂസിക് വെബ്‌സൈറ്റിലെ ഏതെങ്കിലും പ്രത്യേക പാട്ടിന്റെയോ ജനപ്രിയത കൃത്രിമമായുയര്‍ത്താന്‍ മൊബൈല്‍ വൈറസിന്റെ സഹായം തേടുകയാണ് ചെയ്യുന്നത്.

വൈറസ് ബാധിത ഫോണുകളില്‍ നിന്ന് അതിനാവശ്യമായ ട്രാഫിക് ഉണ്ടാകും. അത് മൊബൈല്‍ ബില്ലില്‍ പ്രതിഫലിക്കും. നഷ്ടം മൊബൈല്‍ ഉപയോഗിക്കുന്നയാളുടെ കീശ കാലിയാകുമ്പോള്‍, തട്ടിപ്പുകാര്‍ക്ക് അത് കൊയ്ത്താകുന്നു.

ഏതാണ്ട് 200 ലക്ഷം മൊബൈല്‍ ഉപയോക്താക്കളുടെ പക്കല്‍നിന്നും മൊബൈല്‍ വ്യവസായ മേഖലയിലെ വിശകലന വിദഗ്ധരില്‍ നിന്നും ശേഖരിച്ച വിവരങ്ങളാണ് ലുക്കൗട്ട് പഠനത്തിനുപയോഗിച്ചത്.

IE യെ അയ്യേന്ന് വിളിക്കരുത്
Posted on: 20 Sep 2012




ആമയും മുയലും ഇന്‍ര്‍നെറ്റ് എക്‌സ്‌പ്ലോററും ചേര്‍ത്ത് സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളില്‍ ഒരു തമാശ ചിത്രം പാറിനടക്കുന്നുണ്ട്. ആമയും മുയലും പന്തയം വെച്ചതും അഹങ്കാരം മൂത്ത് മുയല്‍ ഉറങ്ങിപ്പോയതും ആമ ജയിച്ചതുമാണ് കഥാസന്ദര്‍ഭം. അതിനിടയില്‍ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിനെ പ്രതിഷ്ഠിച്ച സരസന്റെ ബുദ്ധിക്ക് ഹാറ്റ്‌സ് ഓഫ്.

ഇനി കഥ വിട്ട് കാര്യത്തിലേക്ക് വരാം.

ഇന്റര്‍നെറ്റ് ബ്രൗസറുകളില്‍ ഐ.ഇ. എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിന്റെ അവസ്ഥ പലപ്പോഴും 'അയ്യേ' എന്നാണെന്ന് നമുക്കൊക്കെ അറിയാം. ആ 'അയ്യേ' ഇമേജ് മാറ്റിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി അതിന്റെ പത്താം പതിപ്പെത്തുന്നത് പുത്തന്‍ വിപ്ലവവുമായാണ്. നമ്മളെ നിരീക്ഷിച്ച് വേണ്ട പരസ്യം നല്‍കി കാശുണ്ടാക്കുന്ന പരസ്യക്കമ്പനികള്‍ക്ക് കനത്ത മുഖത്തടിയായ ആ 'ട്രാക്കിങ് പരിപാടി' ബ്ലോക്കു ചെയ്യുന്ന സംവിധാനം പിറവിക്കു മുമ്പേ വിവാദമായത് സ്വാഭാവികം.

സ്ഥിരമായി സെര്‍ച്ച് ചെയ്യുന്ന വെബ്‌സൈറ്റുകളില്‍ നമ്മുടെ അഭിരുചിക്കിണങ്ങിയതും പ്രാദേശിക പ്രാധാന്യമുള്ളതുമായ പരസ്യങ്ങള്‍ കയറിവരുമ്പോള്‍ ചിലരെങ്കിലും ഈ ചെപ്പടിവിദ്യ കണ്ട് അത്ഭുതം കൂറിയിട്ടുണ്ടാകും. കാര്യം വളരെ സിംപിളാണ്. നമ്മള്‍ ഇന്റര്‍നെറ്റില്‍ പരതുന്നതിന്റെ ഹിസ്റ്ററി ബ്രൗസറില്‍ നിന്ന് മാന്യമായി അടിച്ചു മാറ്റുകയും അത് അപഗ്രഥിച്ച് അനുയോജ്യമെന്ന് തോന്നുന്ന പരസ്യം നല്‍കുകയും ചെയ്യുന്ന പരിപാടിയാണിത്. ടെയിലേഡ് അഡ്‌വര്‍ട്ടൈസിങ്ങെന്നൊക്കെ ഇത് അറിയപ്പെടും.

നമ്മുടെ സെര്‍ച്ച് എന്‍ജിനിലെ ബ്രൗസിങ് ഹിസ്റ്ററി ചോര്‍ത്തിയെടുക്കുന്ന വിദ്യ നമുക്ക് തന്നെ തടയുന്നതിനു വേണ്ടി 'do not track' എന്നൊരു ബട്ടണ്‍ ഘടിപ്പിച്ചാണ് ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ പത്താംപതിപ്പ് ഒക്ടോബറില്‍ രംഗത്തെത്തുന്നത്.

മോസില്ലയിലും ആപ്പിളിന്റെ സഫാരിയിലുമൊക്കെ ഈ പരിപാടി നേരത്തേ കൊണ്ടു വന്നിട്ടുണ്ടെങ്കിലും അത് വേണമെങ്കില്‍ ഉപയോഗിക്കാന്‍ പാകത്തില്‍ സെറ്റിങ്‌സില്‍ ഒളിഞ്ഞു കിടക്കുന്ന ഓപ്ഷന്‍ മാത്രമായിരുന്നു. എന്നാല്‍, ഐ.ഇ. പത്തില്‍ അത് തനിയെ പ്രവര്‍ത്തിച്ചു തുടങ്ങും. അതാണ് ഇന്റര്‍നെറ്റ് പരസ്യഭീമന്‍മാരെ ചൊടിപ്പിച്ചത്.

ഐ.ഇ. ഇന്‍സ്റ്റാള്‍ ചെയ്യുമ്പോഴെ 'do not track' ഓപ്ഷന്‍ വേണോ എന്ന് നമുക്ക് തീരുമാനിക്കാം. പിന്നീട് വേണമെങ്കില്‍ കസ്റ്റമറൈസേഷന്‍ മെനുവില്‍ നിന്നും തത്കാലികമായി ഒഴിവാക്കാം.

ഇന്റര്‍നെറ്റ് സാമ്രാജ്യത്വമെന്താണെന്ന് പഠിപ്പിച്ച ആഗോള കുത്തക ഭീമനാണ് മൈക്രോസോഫ്റ്റ്. അത്തരമൊരു കമ്പനി തന്നെ യാഥാസ്ഥിതിക രീതിയിലേക്ക് ചാഞ്ഞതാണ് പരസ്യക്കമ്പനികളെ വിമര്‍ശനവുമായി രംഗത്തിറക്കിയത്. ഈ പരസ്യമൊക്കെ എന്നാണുണ്ടായത്. ആദ്യം ഉപയോക്താക്കളല്ലേ എന്ന് മൈക്രോസോഫ്റ്റ് പറഞ്ഞാല്‍ നിലവിലെ സാഹചര്യത്തില്‍ അവരെ കുറ്റം പറയാന്‍ പറ്റില്ല. ഗൂഗിള്‍ ക്രോമും ഫയര്‍ഫോക്‌സ് മോസില്ലയുമൊക്കെ ഐ.ഇ.യെ നിഷ്പ്രഭമാക്കിക്കളഞ്ഞതല്ലേ...