Total Pageviews

Monday, September 24, 2012

ഹൃദയത്തില് സൂക്ഷിക്കാന് ഒരു കാവ്യദളം......

അവതരണം... എ.ആര്.കെ പള്ളിപ്പുറായ..

ഇരുളിന് മഹാനിദ്രയില് നിന്നുണര്ത്തി നീ നിറമുള്ള ജീവിത പീലി തന്നു...
എന്റെ ചിറകിനാകാശവും നീ തന്നു നിന് ആത്മ ശിഖരത്തില് ഒരു കൂട് തന്നു..ആത്മശിഖരത്തില് ഒരു കൂട് തന്നു...

ഒരുകുഞ്ഞു പൂവിലും തളിര്കാറ്റിലും നിന്നെ നീയായി മണക്കുന്നതെങ്ങു വേറെ....
ജീവനൊഴുകുന്പോള് ഒരുതുള്ളി ഒഴിയാതെ നീതന്നെ നിറയുന്ന പുഴയെങ്ങു വേറെ..
കനവിന്റെ ഇതളായി നിന്നെ പടര്ത്തി നീ വിരിയിച്ചൊരാകാശമെങ്ങു വേറെ...

ഒരു കൊച്ചു രാപ്പാടി കരയുന്പോഴും നേര്ത്തൊരരുവിതന് താരാട്ടു തളരുന്പോഴും.... കനവിലൊരു കല്ല് കനിമധുരമാകുന്പോഴും കാലമിടറുന്പോഴും നിന്റെ ഹൃദയത്തില് ഞാനെന്റെ ഹൃദയം കൊരുത്തിരിക്കുന്നു.. നിന്നില് അഭയംതിരഞ്ഞു പോകുന്നു....

അടരുവാന് വയ്യ...... അടരുവാന് വയ്യ നിന് ഹൃദയത്തില് നിന്നെനിക്കേത് സ്വര്ഗം വിളിച്ചാലും.. ഉരുകി നിന് ആത്മാവിന് ആഴങ്ങളില് വീണു പൊലിയുന്പോഴാണെന്റെ സ്വര്ഗം... നിന്നില് അലിയുന്നതെ നിത്യസത്യം...........

Friday, September 21, 2012


മൊബൈല്‍ വൈറസ് ഉപയോഗിച്ച് പണംതട്ടിപ്പ് ഏറുന്നു - റിപ്പോര്‍ട്ട്






നിങ്ങളുടെ മൊബൈല്‍ നിങ്ങളറിയാതെ ഏതെങ്കിലും വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയും, ആ വെബ്‌സൈറ്റിലെ പരസ്യത്തിന്റെ റേറ്റ് വര്‍ധിപ്പിച്ച് മറ്റാര്‍ക്കോ പണമുണ്ടാക്കാന്‍ കൂട്ടുനില്‍ക്കുകയും ചെയ്താല്‍ എങ്ങനെയിരിക്കും. നിങ്ങളാകും വിവരമറിയുക, ഫോണ്‍ബില്ല് വരുമ്പോള്‍. മൊബൈലുപയോഗിച്ചുള്ള പണംതട്ടിപ്പ് തന്നെയാണത്.

അതെ മൊബൈല്‍ വൈറസുകളുടെ സഹായത്തോടെ നടത്തുന്ന ഇത്തരം തട്ടിപ്പ് വര്‍ധിച്ചു വരികയാണെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ഒന്‍പത് മാസത്തിനിടെ മൊബൈല്‍ ദുഷ്ടപ്രോഗ്രാമുകളില്‍ പണംതട്ടാനുപയോഗിക്കുന്ന വൈറസുകളുടെ തോത് 29 ല്‍ നിന്ന് 62 ശതമാനമായി വര്‍ധിച്ചുവത്രേ.

'ലുക്കൗട്ട്' എന്ന മൊബൈല്‍ സുരക്ഷാകമ്പനിയാണ്, മൊബൈല്‍ വൈറസുകളെ പണംതട്ടാന്‍ ഉപയോഗിക്കുന്ന പ്രവര്‍ത്തനം വര്‍ധിച്ചതായി കണ്ടെത്തിയത്. മൊബൈല്‍ ആപ്ലിക്കേഷനുകളിലും (ആപ്‌സുകളിലും) മൊബൈല്‍ പരസ്യങ്ങളിലും ഒളിപ്പിച്ചുവെച്ച വൈറസുകളാണ്, മൊബൈല്‍ ഉടമകള്‍ക്ക് സാമ്പത്തികനഷ്ടം ഉണ്ടാക്കുന്നതത്രേ.

പണമുണ്ടാക്കാന്‍ വിവിധ മാര്‍ഗങ്ങള്‍ പരീക്ഷിക്കുന്നതിന് പകരം മൊബൈല്‍ തട്ടിപ്പുകാര്‍ വൈറസുകളിലേക്ക് തിരിയുന്നതിന്റെ സൂചനയാണ് ഇപ്പോള്‍ കാണുന്നതെന്ന്, ലുക്കൗട്ട് ടെക്‌നോളജി മേധാവി കെവിന്‍ മഹാഫിയി പറയുന്നു. കഴിഞ്ഞ കുറെ മാസങ്ങള്‍ക്കിടെയുണ്ടായ പണംതട്ടുന്ന മൊബൈല്‍ വൈറസുകളുടെ പെരുപ്പം അതാണ് സൂചിപ്പിക്കുന്നത്.

തട്ടിപ്പ് ആവര്‍ത്തിക്കാമെന്ന് ഒരിക്കല്‍ കണ്ടാല്‍, പിന്നെ ആ വഴിക്ക് വാന്‍തോതില്‍ നീങ്ങുകയെന്നത് സൈബര്‍ തട്ടിപ്പുകാരുടെ രീതിയാണെന്ന് മഹാഫിയി ചൂണ്ടിക്കാട്ടി.

മൊബൈല്‍ വൈറസുകള്‍ കൂടുതല്‍ പടര്‍ന്നിരിക്കുന്നത് റഷ്യയിലാണെന്ന് ലുക്കൗട്ടിന്റെ പഠനം പറയുന്നു. ചൈനയിലും ഇന്ത്യയിലും വൈറസ് വേഗത്തില്‍ പടരുന്നതായുംറിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.

പണംതട്ടാന്‍ സഹായിക്കുന്ന മൊബൈല്‍ വൈറസ് സൃഷ്ടിക്കുന്നത് ചെറിയ എണ്ണം കുബുദ്ധികളാണെന്ന് ലുക്കൗട്ടിന്റെ വിശകലനത്തില്‍ കണ്ടു. തങ്ങളുടെ ദുഷ്‌ചെയ്തികള്‍ മറ്റുള്ളവരുടെ കണ്ണില്‍നിന്ന് മറച്ചുവെയ്ക്കാന്‍ സൈബര്‍ ക്രിമിനലുകള്‍ ആദ്യം'NotCompatible' എന്ന പേരിലുള്ള വൈറസിനെ ഒരു ഫോണിലേക്ക് കടത്തിവിടുകയാണ് ചെയ്യുകയെന്ന് ലുക്കൗട്ട് പറയുന്നു.

അങ്ങനെ വൈറസ് ബാധിച്ച ഫോണാകും ടാര്‍ജറ്റ് വെബ്‌സൈറ്റിലേക്ക് ട്രാഫിക് നിയന്ത്രിക്കാന്‍ ഉപയോഗിക്കുക. അതിനാല്‍, വൈറസിന്റെ യഥാര്‍ഥ സ്രോതസ്സ് കണ്ടുപിടിക്കുക ബുദ്ധിമുട്ടാകും.

തട്ടിപ്പുകാര്‍ക്ക് പണമുണ്ടാക്കാന്‍ പാകത്തില്‍, ഒരു വെബ്‌സൈറ്റിലെ പരസ്യത്തിന്റെയോ, മ്യൂസിക് വെബ്‌സൈറ്റിലെ ഏതെങ്കിലും പ്രത്യേക പാട്ടിന്റെയോ ജനപ്രിയത കൃത്രിമമായുയര്‍ത്താന്‍ മൊബൈല്‍ വൈറസിന്റെ സഹായം തേടുകയാണ് ചെയ്യുന്നത്.

വൈറസ് ബാധിത ഫോണുകളില്‍ നിന്ന് അതിനാവശ്യമായ ട്രാഫിക് ഉണ്ടാകും. അത് മൊബൈല്‍ ബില്ലില്‍ പ്രതിഫലിക്കും. നഷ്ടം മൊബൈല്‍ ഉപയോഗിക്കുന്നയാളുടെ കീശ കാലിയാകുമ്പോള്‍, തട്ടിപ്പുകാര്‍ക്ക് അത് കൊയ്ത്താകുന്നു.

ഏതാണ്ട് 200 ലക്ഷം മൊബൈല്‍ ഉപയോക്താക്കളുടെ പക്കല്‍നിന്നും മൊബൈല്‍ വ്യവസായ മേഖലയിലെ വിശകലന വിദഗ്ധരില്‍ നിന്നും ശേഖരിച്ച വിവരങ്ങളാണ് ലുക്കൗട്ട് പഠനത്തിനുപയോഗിച്ചത്.

IE യെ അയ്യേന്ന് വിളിക്കരുത്
Posted on: 20 Sep 2012




ആമയും മുയലും ഇന്‍ര്‍നെറ്റ് എക്‌സ്‌പ്ലോററും ചേര്‍ത്ത് സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളില്‍ ഒരു തമാശ ചിത്രം പാറിനടക്കുന്നുണ്ട്. ആമയും മുയലും പന്തയം വെച്ചതും അഹങ്കാരം മൂത്ത് മുയല്‍ ഉറങ്ങിപ്പോയതും ആമ ജയിച്ചതുമാണ് കഥാസന്ദര്‍ഭം. അതിനിടയില്‍ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിനെ പ്രതിഷ്ഠിച്ച സരസന്റെ ബുദ്ധിക്ക് ഹാറ്റ്‌സ് ഓഫ്.

ഇനി കഥ വിട്ട് കാര്യത്തിലേക്ക് വരാം.

ഇന്റര്‍നെറ്റ് ബ്രൗസറുകളില്‍ ഐ.ഇ. എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിന്റെ അവസ്ഥ പലപ്പോഴും 'അയ്യേ' എന്നാണെന്ന് നമുക്കൊക്കെ അറിയാം. ആ 'അയ്യേ' ഇമേജ് മാറ്റിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി അതിന്റെ പത്താം പതിപ്പെത്തുന്നത് പുത്തന്‍ വിപ്ലവവുമായാണ്. നമ്മളെ നിരീക്ഷിച്ച് വേണ്ട പരസ്യം നല്‍കി കാശുണ്ടാക്കുന്ന പരസ്യക്കമ്പനികള്‍ക്ക് കനത്ത മുഖത്തടിയായ ആ 'ട്രാക്കിങ് പരിപാടി' ബ്ലോക്കു ചെയ്യുന്ന സംവിധാനം പിറവിക്കു മുമ്പേ വിവാദമായത് സ്വാഭാവികം.

സ്ഥിരമായി സെര്‍ച്ച് ചെയ്യുന്ന വെബ്‌സൈറ്റുകളില്‍ നമ്മുടെ അഭിരുചിക്കിണങ്ങിയതും പ്രാദേശിക പ്രാധാന്യമുള്ളതുമായ പരസ്യങ്ങള്‍ കയറിവരുമ്പോള്‍ ചിലരെങ്കിലും ഈ ചെപ്പടിവിദ്യ കണ്ട് അത്ഭുതം കൂറിയിട്ടുണ്ടാകും. കാര്യം വളരെ സിംപിളാണ്. നമ്മള്‍ ഇന്റര്‍നെറ്റില്‍ പരതുന്നതിന്റെ ഹിസ്റ്ററി ബ്രൗസറില്‍ നിന്ന് മാന്യമായി അടിച്ചു മാറ്റുകയും അത് അപഗ്രഥിച്ച് അനുയോജ്യമെന്ന് തോന്നുന്ന പരസ്യം നല്‍കുകയും ചെയ്യുന്ന പരിപാടിയാണിത്. ടെയിലേഡ് അഡ്‌വര്‍ട്ടൈസിങ്ങെന്നൊക്കെ ഇത് അറിയപ്പെടും.

നമ്മുടെ സെര്‍ച്ച് എന്‍ജിനിലെ ബ്രൗസിങ് ഹിസ്റ്ററി ചോര്‍ത്തിയെടുക്കുന്ന വിദ്യ നമുക്ക് തന്നെ തടയുന്നതിനു വേണ്ടി 'do not track' എന്നൊരു ബട്ടണ്‍ ഘടിപ്പിച്ചാണ് ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ പത്താംപതിപ്പ് ഒക്ടോബറില്‍ രംഗത്തെത്തുന്നത്.

മോസില്ലയിലും ആപ്പിളിന്റെ സഫാരിയിലുമൊക്കെ ഈ പരിപാടി നേരത്തേ കൊണ്ടു വന്നിട്ടുണ്ടെങ്കിലും അത് വേണമെങ്കില്‍ ഉപയോഗിക്കാന്‍ പാകത്തില്‍ സെറ്റിങ്‌സില്‍ ഒളിഞ്ഞു കിടക്കുന്ന ഓപ്ഷന്‍ മാത്രമായിരുന്നു. എന്നാല്‍, ഐ.ഇ. പത്തില്‍ അത് തനിയെ പ്രവര്‍ത്തിച്ചു തുടങ്ങും. അതാണ് ഇന്റര്‍നെറ്റ് പരസ്യഭീമന്‍മാരെ ചൊടിപ്പിച്ചത്.

ഐ.ഇ. ഇന്‍സ്റ്റാള്‍ ചെയ്യുമ്പോഴെ 'do not track' ഓപ്ഷന്‍ വേണോ എന്ന് നമുക്ക് തീരുമാനിക്കാം. പിന്നീട് വേണമെങ്കില്‍ കസ്റ്റമറൈസേഷന്‍ മെനുവില്‍ നിന്നും തത്കാലികമായി ഒഴിവാക്കാം.

ഇന്റര്‍നെറ്റ് സാമ്രാജ്യത്വമെന്താണെന്ന് പഠിപ്പിച്ച ആഗോള കുത്തക ഭീമനാണ് മൈക്രോസോഫ്റ്റ്. അത്തരമൊരു കമ്പനി തന്നെ യാഥാസ്ഥിതിക രീതിയിലേക്ക് ചാഞ്ഞതാണ് പരസ്യക്കമ്പനികളെ വിമര്‍ശനവുമായി രംഗത്തിറക്കിയത്. ഈ പരസ്യമൊക്കെ എന്നാണുണ്ടായത്. ആദ്യം ഉപയോക്താക്കളല്ലേ എന്ന് മൈക്രോസോഫ്റ്റ് പറഞ്ഞാല്‍ നിലവിലെ സാഹചര്യത്തില്‍ അവരെ കുറ്റം പറയാന്‍ പറ്റില്ല. ഗൂഗിള്‍ ക്രോമും ഫയര്‍ഫോക്‌സ് മോസില്ലയുമൊക്കെ ഐ.ഇ.യെ നിഷ്പ്രഭമാക്കിക്കളഞ്ഞതല്ലേ...