Total Pageviews

Friday, November 9, 2012

ഇന്ന് 'മലാല'ദിനം
വിദ്യാഭ്യാസ അവകാശ പ്രവര്‍ത്തകയായ മലാലയെ ആദരിച്ച് ഇന്ന് യുഎന്‍ ആഭിമുഖ്യത്തില്‍ ലോകമെമ്പാടും 'മലാല'ദിനം ആചരിക്കുമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ന്യൂയോര്‍ക്കില്‍ അറീയിച്ചു.
മലാല യൂസഫ് സായി ഇപ്പോള്‍ ലോകം അറിയുന്ന,ആദരിക്കുന്ന ഒരു 15കാരി പെണ്‍കുട്ടി. എങ്ങനെയാണ് അവള്‍ ലോക ശ്രദ്ധ ആകര്‍ഷിച്ചത്.മലാലയുടെ ധീരമായ പ്രവര്‍ത്തികളാണ് അതിന് കാരണം.പാകിസ്താനിലെ സ്വാത്ത് താഴ്വരയില്‍ 2009ല്‍ താലിബാന്‍ സ്‌കൂള്‍ അടിച്ചു പൂട്ടിയപ്പോള്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനായി മലാല പ്രചരണം നടത്തിയിരുന്നു.താലിബാന്‍ അതിക്രമങ്ങള്‍ ബ്ലോഗില്‍ എഴുതുകയും,തന്റെ ഡയറികുറിപ്പില്‍ എഴുതി വെക്കുകയും ചെയ്തിരുന്നു.മാത്രമല്ല ഈ ഡയറിക്കുറിപ്പുകള്‍ ബിബിസി പുറത്ത് വിടുകയും ചെയ്തു.അതോടെ മലാല എന്ന പെണ്‍കുട്ടിയെ ലോകം ശ്രദ്ധിക്കാന്‍ തുടങ്ങി.ഇതോടെയാണ് പെണ്‍കുട്ടി താലിബാന്‍കാരുടെ ശത്രുവായത്.താലിബാന്‍കാരോട് പൊരുതാന്‍ ഈ പെണ്‍കുട്ടിയുടെ കയ്യില്‍ ആയുധങ്ങളോ,ആള്‍ബലമോ ഇല്ലല്ലോ..എന്നിട്ടും വാളിനേക്കാളും തോക്കിനേക്കാളും മൂര്‍ച്ചയുള്ള വാക്കുകള്‍ കൊണ്ടാണ് അവള്‍ താലിബാന്‍കാരെ നേരിട്ടത്. അങ്ങനെയിരിക്കെയാണ് ഇക്കഴിഞ്ഞ മാസം സ്‌കൂള്‍ബസ്സില്‍ നിന്ന് പിടിച്ചിറക്കി താലിബാന്‍ അവരുടെ കോപം വെടിയുണ്ടയിലൂടെ അവളുടെ നേര്‍ക്ക് ഉതിര്‍ത്തത്. തലക്കും കഴുത്തിനും ഗുരുതരമായി പരുക്കേറ്റ മലാലയെ പാകിസ്താനിലെ ആശുപത്രിയില്‍ എത്തിച്ചു വെന്റിലേറ്ററിലാക്കി. അവിടെന്ന് പ്രത്യേക വിമാനം വഴി ലണ്ടനിലെ ബര്‍മിങ്ങാമിലെ ആശുപത്രിയിലാക്കിയത്. ഡോക്ടര്‍മാരുടെ തീവ്രപരിചരണത്തിനൊടുവില്‍ അവള്‍ക്ക് സുഖം പ്രാപിച്ചു. ഒപ്പം ലോകം അവള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്തിരിന്നു.ഇന്നിപ്പോള്‍ അവള്‍ക്ക് ലോകത്തിന്റെ നാനാ ദിക്കുകളില്‍ നിന്നും ആശംസാ കാര്‍ഡും മറ്റും വരുന്നു ലോകം ഇപ്പോള്‍ അവളുടെ കൂടെയാണ്.ലോക ജനതയുടെ പിന്‍ബലം തനിക്കുണ്ടെന്നറിഞ്ഞ് അവള്‍ ലോകത്തോട് നന്ദി പറഞ്ഞു.പലപുരസ്‌കാരങ്ങളും ഇതിനകം അവള്‍ക്ക് ലഭിച്ചു.ഇനി സമാധാനത്തിനുള്ള നോബേല്‍ സമ്മാനം മലാലയ്ക്ക് കൊടുക്കണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടനില്‍ 30000 പേര്‍ഒപ്പിട്ട നിവേദനം ബ്രിട്ടീഷ് സര്‍്കകാറിന് സമര്‍പ്പിച്ചിട്ടുണ്ട്. കാനഡയിലും,ഫ്രാന്‍സിലും,സ്‌പെയിനിലും സമാനമായ പ്രചരണം നട്കകുന്നുണ്ട്.മലാല തുടങ്ങിവെച്ച പോരാട്ടത്തിന് ഇന്ന് ലോകത്തിന്റെ പിന്തുണയുണ്ട്. അതെ മലാല..നീ ഒറ്റക്കല്ല....പോരാട്ടത്തിന്റെ വഴിയില്‍ നിന്റെയൊപ്പം അനേകരുണ്ട്.... മനസ്സ്‌കൊണ്ടെങ്കിലും.......




പള്ളിപ്പുറായക്ക് അടുത്തുള്ള പട്ടായി പാടത്ത് പള്ളിപ്പുറായ യുവാക്കള്‍ വോളിബോള്‍ കളിക്കുന്നു.



Monday, November 5, 2012



എന്റെ പ്രിയ കൂട്ടുകാരോട്...........
വിവാഹം എന്നത് പവിത്രമായ ഒരു കര്‍മ്മമാണ്..അതിന്റെ മഹത്ത്വം വളരെ വലുതാണ്. പണ്ട് കാലങ്ങളിലെ വിവാഹം എത്ര മനോഹരമായിരുന്നു.മാത്രമല്ല വളരെ ചിട്ടയോട് കൂടിയായിരുന്നു അന്നൊക്കെ വിഹാഹം നടന്ന് പോന്നത്.. എന്നാല്‍ ഈകാലഘട്ടത്തിലെ വിവാഹമോ?..എന്തെല്ലാം പേക്കൂത്തുകളാണ് ഈ യുവസമൂഹം വിവാഹത്തില്‍ ചെയ്തുകൂട്ടുന്നത്.ഈ പേക്കൂത്തുകള്‍ കാരണം എത്രവിവാഹം നിന്നുപോയിട്ടുണ്ടെന്നറിയുമോ...പടക്കം പൊട്ടിക്കലും,അട്ടഹാസവും,അങ്ങനെ എന്തല്ലാം ചെയ്യുന്നു..ഒന്നാലോചിക്കൂ സുഹൃത്തേ.. നമ്മുടെ സമൂഹത്തിന് ചേര്‍ന്നതാണോ ഈ സംസ്‌കാരം.. അല്ല ഒരിക്കലുമല്ല...നമ്മള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു..ഇങ്ങനെ സമൂഹത്തില്‍ അരാജകത്വം നിലനില്‍ക്കുകയാണെങ്കില്‍ അള്ളാഹുവിന്റെ കടുത്ത കോപത്തിന് ഇരയാകേണ്ടിരും നമ്മള്‍..അത് കൊണ്ട് നമ്മളെല്ലാവരും ഒരു കാര്യം ചിന്തിക്കുക. വിവാഹം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് രണ്ട് യുവ മിഥുനങ്ങളെ ഇണക്കി ചേര്‍ക്കുക എന്നതാണ്. അല്ലാതെ അവരെ പിരിക്കുവാനാകരുത്.വിവാഹത്തിന് നടക്കുന്ന ഈ ആഭാസം നമ്മള്‍ ഒറ്റക്കെട്ടായി നേരിടണം. വിവാഹം കഴിക്കാന്‍ പോകുന്ന എന്റെ സുഹൃത്തുക്കളെ നിങ്ങള്‍ നിങ്ങളുടെ സുഹൃത്തിന്റെ വിവാഹത്തിന് വല്ല വേണ്ടാവൃത്തിയും കാണിച്ചാല്‍ ഉറപ്പായിട്ടും നിന്റെ കല്ല്യാണത്തിനും പലതും നീ നേരിടേണ്ടി വരും. അത്‌കൊണ്ട് ഇനിയെങ്കിലും നമ്മള്‍ ഓരോരുത്തരും മാറി ചിന്തിക്കുക.സമൂഹത്തില്‍ മാന്യമായി ജീവിക്കാന്‍ നമ്മള്‍ തയ്യാറാകണം. വിവാഹത്തിന് ക്ഷണിച്ചാല്‍ മാന്യമായി വിവാഹസല്‍ക്കാരത്തില്‍ പങ്കെടുത്ത് പോരുകയാണ് വേണ്ടത്. അല്ലാതെ ആഭാസം കാണിച്ച് ആവീട്ടുകാരെ വേദനപ്പിക്കുകയല്ല ചെയ്യേണ്ടത്.ഈ കാര്യത്തില്‍ നാം ഓരോരുത്തരും ചിന്തിച്ച് മാറേണ്ടത് അനിവാര്യമാണ്.....


ARK Pallippuraya